ആസിഡ് ഇരകളുമൊത്ത് ദീപാവലി ആഘോഷിച്ച് കിംഗ് ഖാന്‍

മനുഷ്യസ്‌നേഹത്തിന്റെ മുഖം ഒരിക്കല്‍ കൂടി ലോകത്തിന് മുന്നില്‍ തെളിയിച്ച് ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്‍. ലോകം മുഴുവന്‍ ആരാധകരുള്ള കിങ് ഖാന്‍ വ്യക്തിത്വം കൊണ്ട് സിനിമയ്ക്ക് പുറത്തും ആരാധകരുടെ സ്‌നേഹവും ആദരവും സമ്പാദിക്കാന്‍ സാധിച്ചിട്ടുണ്ട്. സാമൂഹ്യ സേവനരംഗത്തും മറ്റും തന്റേതായ സംഭാവകള്‍ നല്‍കുന്ന താരം ദുരിതമനുഭവിക്കുന്നവരെ സ്‌നേഹിക്കാനും സമയം കണ്ടെത്താറുണ്ട്. ആസിഡ് ഇരകളുമൊത്ത് ദീപാവലി ആഘോഷിച്ച് കിംഗ് ഖാന്‍

പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിന് ശേഷം മുബൈയില്‍ തിരിച്ച് എത്തിയ ഷാരൂഖ് നേരേ പോയത് മേക്ക് ലവ് നോ സ്‌കാര്‍സ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ആസിഡ് ആക്രമണത്തിന് ഇരകളായവരുടെ പരിപാടിയിലേക്കാണ്. ആസിഡ് ആക്രമണങ്ങള്‍ക്ക് ഇരകളായ സ്ത്രീകളെ കാണാനായാണ് ഷാരൂഖ് എത്തിയത്. ആളുകള്‍ അറപ്പോടെയും ദയനീയ ഭാവത്തോടെയും കാണുന്നവരെ തേടി ബോളിവുഡ് ബാദ്ഷാ പുഞ്ചിരിമായി എത്തിയ കണ്ട് സംഘാടകര്‍ തന്നെ അമ്പരന്നു പോയി.

ഇരകളോട് സ്‌നേഹം പങ്കിട്ടും അവരെ കെട്ടിപ്പിടിച്ചുമെല്ലാം തന്റെ സാമീപ്യം വര്‍ണാഭമാക്കിയ കിംഗ് ഖാന്‍ തന്റെ ജീവിതത്തിലെ അപൂര്‍വ്വ അനുഭവത്തെക്കുറിച്ച് ട്വിറ്ററില്‍ പങ്കുവെയ്ക്കുകയും ചെയ്തു.

അത്ഭുതം അടങ്ങാത്ത സംഘാടകര്‍ പരിപാടിയുടെ വീഡിയോയും ഷാരൂഖിന് നന്ദി പറഞ്ഞും ട്വീറ്റ് ചെയ്തു.

താന്‍ വീണ്ടും നിങ്ങളെ കാണാനെത്തുമെന്നും പരിപാടി തനിക്ക് വലിയ അനുഭവമാണ് സമ്മാനിച്ചതെന്നും ഷാരൂഖ് ട്വിറ്ററിലൂടെ അറിയിച്ചു.

SHARE