തിരുവനന്തപുരം: മുഖ്യമന്ത്രിയുള്‍പ്പെടെയുളള സിപിഎം നേതൃത്ത്വം പാര്‍ട്ടി ഗുണ്ടകള്‍ക്ക് പ്രചോദനമേകുന്ന പ്രവര്ത്തനങ്ങളാണ ചെയ്യുന്നതെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. കൊലക്കേസ് പ്രതികള്‍ക്ക് ചട്ടവിരുദ്ധമായി പരോള്‍ അനുവദിച്ചും ഗുണ്ടകളെ സംരക്ഷിക്കുന്നതിന് വേണ്ടി സിബിഐ അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും കോടികള്‍ ചിലവിട്ടും വേണ്ടിവന്നാല്‍ ഇനിയും ചിലവാക്കുമെന്ന് വെല്ലുവിളിച്ചും എതിര് രാഷ്ട്രീയക്കാരെ കൊല്ലാന്‍ ഇവര്‍ കൂട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കായംകുളത്തെ യൂത്ത്കോണ്‍ഗ്രസ് പ്രാദേശിക നേതാവ് സുഹൈലിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി നടത്തിയ പ്രക്ഷോഭത്തിന്റെ ഭാഗമായി പാലക്കാട് ജില്ലാ പോലീസ് സൂപ്രണ്ട് ഓഫീസിന് മുമ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കോവിഡ് കാലത്തു രാഷ്ട്രീയം പറയുന്നതിനെ വിലക്കാനിറങ്ങുന്ന സിപിഎം നേതൃത്വം സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഒരു ചെറുപ്പക്കാരെന വെട്ടിക്കൊല്ലാന്‍ ശ്രമിക്കുന്നതില്‍ മൗനം പാലിക്കുകയും പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് അവരുടെ വാക്കും പ്രവര്‍ത്തിയും തമ്മിലുളള അന്തരം വ്യക്തമാക്കുകയാണ്.
മുഖ്യമന്ത്രിയുടെ ഐക്യ ആഹ്വാനവും യോജിച്ച പ്രവര്‍ത്തന അഭ്യര്‍ത്ഥനയിലൊന്നും ഒരു തരത്തിലുമുളള അത്മാര്‍ത്ഥതയും സിപിഎം പ്രവര്‍ത്തകര്‍ പോലും കാണുന്നില്ല.
മൂന്ന് വര്‍ഷമായി അടച്ചുകൊണ്ടിരിക്കുന്ന കര്‍ഷകത്തൊഴിലാളി ക്ഷേമനിധിയിലേക്കുളള തുക ബോര്‍ഡില്‍ എത്തിയിട്ടില്ല എന്നറിഞ്ഞ സാധാരണക്കാരനുവേണ്ടി പ്രതിഷേധിച്ചതും ഫേസ്ബുക്കില്‍ പോസ്റ്റിട്ടതുമാണ് ഇവിടെ കൊലപാകശ്രമത്തിന് കാരണമായത് എന്നത് ഞെട്ടിപ്പിക്കുന്നതാണ്. ഇതിനെല്ലാമുളള സമ്മാനം താമസിയാതെ വരുമെന്നുളള തരത്തിലുളള ഫേസ്ബുക്ക് പോസസ്റ്റുകള് യഥാര്‍ത്തത്തില്‍ വധഭീഷണി തന്നയായിരുന്നു. സംഭവം സിപിഎം നേത്യത്ത്വത്തിന്റെ അറിവോടെയാണ്.
നാട്ടില്‍ സാമൂഹ്യ പ്രവര്‍ത്തനം നടത്തുന്ന യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ തുടര്‍ച്ചയായി സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ കണ്ണിലെ കരടായി മാറുകയാണ്. ഷുഹൈബിനെയും ക്യപേഷിനെയും ശരത് ലാലിനേയും കൊന്നിട്ടും ചോരക്കൊതി തീരാതെ പുതിയ ചെറുപ്പക്കാരെ തേടുകയാണ് ഈ അക്രമികള്‍.
സാലറിചാലഞ്ചിനെപ്പറ്റി ഫേസ്ബുക്കില്‍ പോസ്റ്റിട്ട കെഎം. ഷാജി എംഎല്‍എ ക്ക് വികൃതമനസായി ചിത്രീകരിച്ച മുഖ്യമന്ത്രി വ്യക്തമാക്കണം ഈ ചെറുപ്പക്കാരനെ കഴുത്തില്‍ 12 സെന്റീമീറ്ററോളം വരുന്ന ഗുരുതരമായ മുറിവേല്‍പ്പിച്ച് കൊല്ലാന്‍ ശ്രമിച്ച ആളുകള്‍ ഏതുതരം മനസ്സിന് ഉടമകളാണെന്ന്.
ഇത്തരക്കാരെ ന്യായീകരിക്കുകയും ഇത്തരക്കാര്‍ക്ക് വേണ്ട പ്രാല്‍സാഹനവും സംരക്ഷണവും നല്കുന്നതിനേക്കാള് വലിയ വൃകൃതമനസ്സ് കേരളത്തില്‍ മറ്റാര്‍ക്കുമില്ല.
കൊവിഡ് പ്രതിരോധത്തിന് സന്നദ്ധസേന രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടപ്പോള്‍ ഡിവൈഎഫ്ഐ പ്രതികരിക്കുന്നതിന് മുമ്പേ തയ്യാറായി വന്നത് യൂത്ത് കോണ്‍ഗ്രസാണ്. അതില്‍ ഉള്‍പ്പെട്ട ഒരു സന്നദ്ധപ്രവര്‍ത്തകനെയാണ് സിപിഎം-ഡിവൈഎഫ്ഐ ഗുണ്ടകള്‍ കൊല്ലാന്‍ ശ്രമിച്ചിരിക്കുന്നത്. ഇതില്‍ സര്‍ക്കാരും പൊലീസും ഒത്തുകളിച്ചാല്‍ സംസ്ഥാന വ്യാപകമായ അതിശക്തമായ സമരപരിപാടികള്‍ നടത്താല്‍ ഈ കോവിഡ് കാലത്തും യൂത്ത്കോണ്‍ഗ്രസ്സ് നിര്‍ബന്ധിതമാകുമെന്ന് എംഎല്‍എ പറഞ്ഞു.