സ്വപ്‌ന സുരേഷിന്റെ റൂട്ട് മാപ്പ് തയ്യാറാക്കിയാല്‍ മുഖ്യമന്ത്രിയും കുടുങ്ങും: ഷാഫി പറമ്പില്


പാലക്കാട്: സ്വര്‍ണ കള്ളക്കടത്തു കേസില്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍ എംഎല്‍എ. കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷിന്റെ റൂട്ട് മാപ്പ് തയ്യാറാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. മുഖ്യമന്ത്രിയും മറ്റു ഉന്നതരുമെല്ലാം അതിലുണ്ടാകുമെന്ന് ഷാഫി പറഞ്ഞു.

ശിവശങ്കറിനെ സെക്രട്ടറി സ്ഥാനത്ത് മാറ്റുന്നതിനു മുന്നേ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പിണറായി വിജയനെ മാറ്റേണ്ടിയിരുന്നു. കള്ളക്കടത്ത് കേസും അതില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വഹിച്ച പങ്കും എല്ലാം വിശദമായ അന്വേഷണത്തിന് വിധേയമാക്കണം. കേന്ദ്ര ഏജന്‍സി കേസ് അന്വേഷണം ഏറ്റെടുക്കും വരെ യൂത്ത് കോണ്‍ഗ്രസ് സമര രംഗത്ത് ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയിട്ടും ഐ ടി സെക്രട്ടറിയുടെ സ്ഥാനത്ത് നിന്ന് ശിവശങ്കറിനെ നീക്കാത്തത് മുഖ്യമന്ത്രിക്ക് പങ്കുള്ളതിനാലാണെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി. കൊവിഡിന്റെ പേര് പറഞ്ഞ് സെക്രട്ടേറിയറ്റ് തിരക്കിട്ട് അടച്ച് പൂട്ടിയത് രേഖകള്‍ നശിപ്പിക്കാനാണെന്നാണ് ആരോപണം.

SHARE