പി.ജെ. കുര്യന്റെ വിമര്‍ശനത്തിന് ഷാഫി പറമ്പില്‍ എം.എല്‍.എയുടെ മറുപടി

കോണ്‍ഗ്രസിലെ യുവനേതാക്കള്‍ തനിക്കെതിരേ നിലപാടെടുത്തത് ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശപ്രകാരമാണെന്ന പി.ജെ കുര്യന്റെ വിമര്‍ശനങ്ങള്‍ക്ക് യുവഎം.എല്‍.എ ഷാഫി പറമ്പിലിന്റെ മറുപടി. താന്‍ രാഷ്ട്രീയ നിലപാട് എടുത്തത് ആരുടേയും ചട്ടുകമായിട്ടല്ലെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയതിനെതിരേയും തങ്ങള്‍ വിമര്‍ശിച്ചിരുന്നു. സീറ്റ് നല്‍കിയതിനെതിരെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശപ്രകാരമാണ് കോണ്‍ഗ്രസിലെ യുവനേതാക്കള്‍ തനിക്കെതിരേ നിലപാടെടുത്തതെന്നാണ് പി.ജെ കുര്യന്റെ വിമര്‍ശനം. എന്നാല്‍ പി.ജെ കുര്യന്‍ മാറണമെന്ന് പറഞ്ഞത് മറ്റൊരാള്‍ക്ക് അവസരം ലഭിക്കുന്നതിന് വേണ്ടിയാണെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി. രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി പി.ജെ കുര്യനെ പരിഗണിക്കുന്നതിനെതിരെ കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിലെ യുവനേതാക്കള്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. യുവാക്കളേയും പുതുമുഖങ്ങളേയും കുര്യന് പകരം പരിഗണിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍ രാജ്യസഭാ സീറ്റ് യു.എഡി.എഫിലേക്ക് മടങ്ങിയെത്തിയ കേരളാ കോണ്‍ഗ്രസിന് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.