കല്‍പ്പറ്റ: ശബരിമല വിഷയത്തില്‍ പന്തളം കൊട്ടാര പ്രതിനിധികള്‍ വിഡ്ഢിത്തം പറയുകയാണെന്ന് മന്ത്രി എം എം മണി. വയനാട്ടില്‍ വെച്ച് ശബരിമല വിഷയത്തില്‍ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സുപ്രീം കോടതി വിധി അംഗീകരിക്കുന്നിലെങ്കില്‍, അത് ലംഘിക്കുന്നുവെന്ന് കോടതിയില്‍ പോയി പറയണം. പഴയ പ്രമാണിത്തം പറഞ്ഞ് വിഡ്ഢിത്തം പുലമ്പിയിട്ട് കാര്യമില്ലന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.