ശബരിമല: പൊലീസിനെ വിമര്‍ശിച്ച് വി.എസ്

തിരുവനന്തപുരം: ശബരിമലയില്‍ പൊലീസ് കാഴ്ചക്കാരാവരുതെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് അച്ചുതാനന്ദന്‍. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോള്‍ പൊലീസ് ഇടപെടണം. മല കയറാനെത്തിയ യുവതികളുടെ വീട്ടില്‍ അതിക്രമം കാണിക്കുന്ന ഗുണ്ടകളെ അറസ്റ്റ് ചെയ്യണമെന്നും വി.എസ് ആവശ്യപ്പെട്ടു.

മലകയറാനെത്തുന്ന സ്ത്രീകളെ പൊലീസ് ഭയപ്പെടുത്തി തിരിച്ചയക്കുകയാണ്. ഈ സാഹചര്യത്തിലാണ് പൊലീസിനെതിരെ വിമര്‍ശനവുമായി വി.എസ് രംഗത്തെത്തിയിരിക്കുന്നത്. മനിതി സംഘത്തിന് പിന്നാലെ മല കയറാനെത്തിയ കോഴിക്കോട് സ്വദേശിനി ബിന്ദു, മലപ്പുറം സ്വദേശിനി കനകദുര്‍ഗ്ഗ എന്നീ യുവതികളും പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചുപോരുകയായിരുന്നു.

SHARE