ശബരിമല വിധി; വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിക്കുന്നു

കൊച്ചി: ശബരിമല യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ കേരളമാകെ പ്രതിഷേധം തുടരുന്നു. വിവിധ ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ കേരളമൊട്ടാകെ പ്രതിഷേധക്കാര്‍ റോഡുകള്‍ ഉപരോധിക്കുകയാണ്.

ശബരിമല യുവതി പ്രവേശന വിധി പുന:പരിശോധിക്കാന്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും റിവ്യൂ ഹര്‍ജി നല്‍കുക, വിധി അസ്ഥിരപ്പെടുത്താന്‍ നിയമനിര്‍മ്മാണം നടത്തുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് ശബരിമല കര്‍മ്മ സമതിയുടെ നേത്യത്വത്തിലാണ് സമരം.

കോട്ടയം ജില്ലയിലെ അഞ്ച് താലൂക്ക് കേന്ദ്രങ്ങളില്‍ റോഡ് ഉപരോധിക്കുന്നു. തിരുനക്കര ഗാന്ധി സ്വകയര്‍, മീനച്ചില്‍ താലൂക്കില്‍ കൊട്ടാരമറ്റം ജംഗ്ഷന്‍, വൈക്കം വലിയ കവല, ചങ്ങനാശ്ശേരി ട്രാഫിക്ക് ജംഗ്ഷന്‍, കാഞ്ഞിരപ്പള്ളി താലൂക്കില്‍ പൊന്‍കുന്നം ടൗണ്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് റോഡ് ഉപരോധിക്കുന്നത്. മൂവാറ്റുപുഴയില്‍ ദേശീയ സംസ്ഥാന പാതകള്‍ ഉപരോധിച്ചാണ് റാലി നടക്കുന്നത്.

SHARE