ശബരിമല: സുപ്രീംകോടതി വിശാല ബെഞ്ചിന് വിട്ടു

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികള്‍ ഭൂരിപക്ഷ വിധിയുടെ അടിസ്ഥാനത്തില്‍ ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു. പുതിയ ബെഞ്ച് ചീഫ് ജസ്റ്റിസ് തീരുമാനിക്കും. ശബരിമലയില്‍ പ്രായവ്യത്യാസമില്ലാതെ സ്ത്രീപ്രവേശം അനുവദിച്ച 2018 സെപ്റ്റംബര്‍ 28ലെ വിധിക്കെതിരേ വിവിധ സംഘടനകളും വ്യക്തികളും നല്‍കിയ അമ്പത്തഞ്ചിലേറെ ഹര്‍ജികള്‍ പരിഗണിച്ചാണ് വിധി.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കു പുറമേ ജസ്റ്റിസുമാരായ ആര്‍.എഫ്. നരിമാന്‍, എ.എം. ഖാന്‍വില്‍കര്‍, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങുന്ന അഞ്ചംഗബെഞ്ചാണ് വിധിപറഞ്ഞത്. ഇതില്‍ ഡി.വൈ ചന്ദ്രചൂഡ്, ആര്‍.എഫ് നരിമാന്‍ എന്നിവര്‍ ഭൂരിപക്ഷ വിധിയോട് വിയോജിച്ചു.

SHARE