ശബരിമല യുവതീപ്രവേശം: നിലവിലെ വിധിക്ക് സ്റ്റേ ഇല്ല

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിട്ട സുപ്രീംകോടതി നിലവിലെ വിധി സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ചു. മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് 2018 സെപ്റ്റംബര്‍ 28ന് പുറപ്പെടുവിച്ച വിധി സ്റ്റേ ചെയ്യാനാവില്ലെന്നാണ് സുപ്രീംകോടതി നിലപാട്. വിശാല ബെഞ്ചിന്റെ വിധി വരുന്നത് വരെ ശബരിമലയില്‍ 10 മുതല്‍ 50 വയസ് വരെ പ്രായമുള്ള യുവതികള്‍ക്ക് പ്രവേശിക്കാമെന്ന വിധി നിലനില്‍ക്കും.

ശബരിമല പുനഃപരിശോധന ഹര്‍ജികള്‍ക്കൊപ്പം മുസ് ലിം സ്ത്രീകളുടെ പള്ളിപ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികളും പാഴ്‌സി സ്ത്രീകളുടെ പള്ളി പ്രവേശനം സംബന്ധിച്ച ഹര്‍ജികളും ഇനി വിശാല ബെഞ്ചാണ് വാദം കേള്‍ക്കുക. പുനഃപരിശോധനാ ഹര്‍ജികളില്‍ വാദം കേട്ട് ഒമ്പത് മാസത്തിനും എട്ട് ദിവസത്തിനും ശേഷമാണ് ഇപ്പോള്‍ സുപ്രീംകോടതി വിധി പറഞ്ഞിരിക്കുന്നത്.

SHARE