ശബരിമലവിധി: ദേവസ്വം ബോര്‍ഡ് സാവകാശ ഹര്‍ജി നല്‍കി

ന്യൂഡല്‍ഹി: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പാക്കാന്‍ സാവകാശം തേടി ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയെ സമീപിച്ചു. യുവതീ പ്രവേശത്തിന് അടിസ്ഥാന സൗകര്യമൊരുക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണ്. പ്രളയത്തില്‍ പമ്പയിലെ കെട്ടിടങ്ങളെല്ലാം തകര്‍ന്നിരിക്കുകയാണെന്നും അറ്റകുറ്റപണികള്‍ക്ക് സമയം വേണ്ടിവരുമെന്നും ദേവസ്വംബോര്‍ഡ് പറഞ്ഞു. അതിനാല്‍ യുവതീപ്രവേശനത്തിന് സാവകാശം വേണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

SHARE