എരുമേലിയിലെ ദേവസ്വം ഓഫീസ് പ്രതിഷേധക്കാര്‍ പൂട്ടി

കോട്ടയം: എരുമേലിയിലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസും മരാമത്ത് ഓഫീസും പ്രതിഷേധക്കാര്‍ താഴിട്ടുപൂട്ടി കൊടികുത്തി. വിശ്വാസികളെയും ക്ഷേത്രങ്ങളെയും വേണ്ടാത്ത ദേവസ്വം ബോര്‍ഡിനെയും സര്‍ക്കാരിനെയും വിശ്വാസികള്‍ക്കും വേണ്ടെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം.

ഇവിടെത്തെ വഴിപാട് കൗണ്ടറും പ്രതിഷേധക്കാര്‍ തകര്‍ത്തു. ദേവസ്വം ബോര്‍ഡിന്റെ വഴിപാട് നിരക്കുകള്‍ പ്രദര്‍ശിപ്പിച്ച ബോര്‍ഡും ദേവസ്വം ബോര്‍ഡ് ഓഫീസുകള്‍ക്ക് മുകളില്‍ സ്ഥാപിച്ചിരുന്ന നെയിംബോര്‍ഡുകളും പ്രതിഷേധക്കാര്‍ തകര്‍ത്തു.

SHARE