പമ്പയില്‍ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു; മനീതി സംഘത്തെ തിരിച്ചിറക്കി

ശബരിമല: ശബരിമലയില്‍ യുവതികളെ തടഞ്ഞ പ്രതിഷേധക്കാരെ അറസ്റ്റുചെയ്തു നീക്കി. പൊലീസിന്റെ കനത്തസുരക്ഷയില്‍ യുവതികള്‍ മല കയറാന്‍ ശ്രമിച്ചെങ്കിലും പ്രതിഷേധക്കാര്‍ ഇരച്ചെത്തിയതോടെ മനീതി സംഘത്തെ പൊലീസ് തിരിച്ചിറക്കി. പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തതിന് ശേഷം പൊലീസ് യുവതികളെ കൊണ്ട് മലകയറാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ശരണപാതയില്‍ പ്രതിഷേധക്കാര്‍ ഇരച്ചെത്തിയതിനെ തുടര്‍ന്ന് യുവതികളെ പൊലീസ് തിരിച്ചിറക്കുകയായിരുന്നു. ആറുമണിക്കൂര്‍ നീണ്ട പ്രതിഷേധത്തിനൊടുവിലായിരുന്നു പൊലീസിന്റെ ഇടപെടല്‍. അതിനിടെ, അറസ്റ്റു ചെയ്തവരെ പമ്പയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോയി.

SHARE