മല കയറുന്ന കനകദുര്‍ഗയുടെ വീട്ടില്‍ ബി.ജെ.പി പ്രതിഷേധം

മലപ്പുറം: അയ്യപ്പദര്‍ശനത്തിനായി എത്തിയ രണ്ട് യുവതികളില്‍ ഒരാളുടെ വീട്ടില്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ പ്രതിഷേധം. മലപ്പുറം സ്വദേശി കനകദുര്‍ഗയുടെ പെരിന്തല്‍മണ്ണയിലെ വീട്ടിലാണ് ബി.ജെ.പിയുടെ പ്രതിഷേധം. വീടിന് മുന്നില്‍ നാമജപപ്രതിഷേധവുമായാണ് ബി.ജെ.പിക്കാര്‍ രംഗത്തെത്തിയത്.

അതേസമയം, ശബരിമല ദര്‍ശനത്തിനായി എത്തിയ രണ്ട് യുവതികള്‍ മരക്കൂട്ടം പിന്നിട്ട് വലിയ നടപ്പന്തലിലേക്ക് യാത്ര തുടരുകയാണ്. വലിയ രീതിയിലുള്ള പ്രതിഷേധം സ്ഥലത്തുണ്ടായെങ്കിലും എസ്.പിയുടെ നേതൃത്വത്തിലുളള സംഘം പ്രതിഷേധക്കാരെ മാറ്റുകയായിരുന്നു. പ്രതിഷേധക്കാരും പൊലീസുമായി ഇപ്പോള്‍ സംഘര്‍ഷമുണ്ടായി. ഡി.ഐ.ജി സേതുരാമന്റെ നേതൃത്വത്തിലായിരുന്നു പൊലീസ് നടപടി. വന്‍ സുരക്ഷവലയത്തിലാണ് യുവതികളെ പൊലീസ് സന്നിധാനത്തേക്ക് എത്തിക്കുന്നത്.

SHARE