ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിച്ചേക്കും

പത്തനംതിട്ട: സംഘര്‍ഷസാധ്യത ഇല്ലാത്ത സാഹചര്യത്തില്‍ ശബരിമലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ പിന്‍വലിച്ചേക്കും. നിലവില്‍ നിരോധനാജ്ഞ തുടരേണ്ടതില്ലെന്ന് റാന്നി തഹസില്‍ദാര്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇന്ന് മുഖ്യമന്ത്രി ഗവര്‍ണര്‍ പി സദാശിവത്തെ കണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

സംഘര്‍ഷാവസ്ഥ അയഞ്ഞ സാഹചര്യത്തില്‍ നിരോധനാജ്ഞ പിന്‍വലിക്കുകയും പിന്നീട് നിയന്ത്രണം ആവശ്യമാകുമ്പോള്‍ മാത്രം ചുമത്തിയാല്‍ മതിയെന്നുമുള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍. നിരോധനാജ്ഞയുടെ കാലാവധി ഇന്ന് അര്‍ദ്ധരാത്രിയാണ് അവസാനിക്കുന്നത്.

SHARE