എസ്എഫ്‌ഐ രക്തരാക്ഷസര്‍ ; ക്യാമ്പസുകളില്‍ ഭീഷണി നേരിടുന്നുണ്ടെന്ന് എഐഎസ്എഫ്

ക്യാമ്പസ്സുകളില്‍ ഏകാധിപത്യ നിലപാടാണ് എസ്എഫ്‌ഐ പുലര്‍ത്തുന്നതെന്നും എസ്എഫ്‌ഐയില്‍ നിന്ന് ഭീഷണി നേരിടുന്നുവെന്നും കണ്ണൂര്‍ എഐഎസ്എഫ്.ഇത് സംബന്ധിച്ച് സിപിഐ നേതൃത്വത്തെ അറിയിച്ചിട്ടും പരിഗണിക്കുന്നില്ലെന്നും എഐഎസ്എഫ് ആരോപിച്ചു. എഐഎസ്എഫ് കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് എസ്എഫ്‌ഐക്കെതിരേ ഗുരുതര ആരോപണം ഉന്നയിച്ചിട്ടുള്ളത്.

കല്യാശേരിയിലെ എഐഎസഎഫ് പ്രവര്‍ത്തകനെ ഡിവൈഎഫ്‌ഐക്കാര്‍ ഭീഷണിപ്പെടുത്തി. സംഘടനാ പ്രവര്‍ത്തനവും തടസ്സപ്പെടുത്തി.എസ്എഫ്‌ഐക്ക് ഏകാധിപത്യ സമീപനമാണെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.

കണ്ണൂരിലെ മിക്ക കോളജുകളിലും എസ്എഫ്‌ഐയുടെ ഗുണ്ടാ വിളയാട്ടമാണ്. സമാധാനത്തിന്റെ ശുഭ്രപതാക പിടിച്ച എസ്എഫ്‌ഐക്ക് രക്തദാഹികളാണെന്നും എഐഎസ്എഫ് ഉന്നയിക്കുന്നു.

SHARE