വാക്കു തര്‍ക്കം; കത്തിയെടുത്ത എസ്എഫ്‌ഐ നേതാവിനെ നാട്ടുകാര്‍ പിടികൂടി പെരുമാറി


പെട്രോള്‍ പമ്പില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്നു നടന്ന അടിപിടി കത്തിക്കുത്തില്‍ കലാശിച്ചു. ഇന്നലെ രാത്രി പമ്പില്‍ പെട്രോള്‍ അടിക്കാനെത്തിയ കാവുംപുറം സ്വദേശിയുടെ കാലിലൂടെ സ്‌കൂട്ടര്‍ കയറിയിറങ്ങിയതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റമാണ് കത്തികുത്തില്‍ കലാശിച്ചത്. ആക്രമണം നടത്തിയ എസ്എഫ്‌ഐ നേതാവായ പാറപ്പുറം ചെറുവള്ളിക്കുടി സഞ്ജു(20)വിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാര്‍ പിടികൂടി കൈകള്‍ കെട്ടി ഇയാളെ പൊലീസിന് കൈമാറുകയായിരുന്നു.

ചൊവ്വാഴ്ച രാത്രി പട്ടാല്‍ പെട്രോള്‍ പമ്പിലാണ് സംഭവം. പെട്രോള്‍ അടിക്കാനെത്തിയ സഞ്ജുവിന്റെ സ്‌കൂട്ടര്‍ മറ്റൊരാളുടെ കാലില്‍ തട്ടിയതിനെ തുടര്‍ന്നാണ് വാക്കുതര്‍ക്കമുണ്ടായത്. ഇത് ഇരുവരും തമ്മിലുള്ള അടിപിടിയില്‍ കലാശിച്ചു. ഇതിനിടയില്‍ സഞ്ജു കത്തിയെടുത്തു വീശുകയായിരുന്നു. നാട്ടുകാര്‍ കൂടിയതോടെ സ്‌കൂട്ടറില്‍ കയറി രക്ഷപെടാന്‍ ശ്രമിച്ച ഇയാളെ സമീപത്തുണ്ടായിരുന്നവര്‍ പിടികൂടി കൈകള്‍ കെട്ടിയിട്ടു. പരുക്കുള്ളതിനാലാണ് സഞ്ജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

SHARE