പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ത്ഥികളെ എസ്.എഫ്.ഐക്കാര്‍ മര്‍ദ്ദിച്ചു

മാനന്തവാടി: മാനന്തവാടി എഞ്ചിനീയറിങ് കോളജില്‍ എസ്.എഫ്.ഐ വിദ്യാര്‍ത്ഥികളുടെ അഴിഞ്ഞാട്ടം. സെമസ്റ്റര്‍ പരീക്ഷ കഴിഞ്ഞിറങ്ങിയ എം.എസ്.എഫ് കെ.എസ്.യു പ്രവര്‍ത്തരെ മാരകായുധങ്ങളുമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ ഗുരുതര പരിക്കേറ്റ വിദ്യാര്‍ത്ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

പരീക്ഷ കഴിഞ്ഞ് ഹോസ്റ്റലിലേക്ക് മടങ്ങുന്നവഴിയില്‍ മാരക ആയുധങ്ങളുമായി എത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നു. കോളജിലെ ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍ എഞ്ചിനീയിറിംഗില്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥികളായ അഭിന്‍, അനീസ്, റമീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. തലക്ക് ഗുരുതര പരിക്കേറ്റ അഭിനെയാണ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

നേരത്തേ തന്നെ നിരവധി അടിപിടി കേസുകളില്‍ പ്രതികളായ ആല്‍ബിന്‍ സെബാസ്റ്റ്യന്‍, നിര്‍ബിന്‍, ആസ്റ്റിന്‍, സാംസുന്ദര്‍, അഖില്‍ സത്യരൃപാലന്‍ തുടങ്ങിയ എസ്.എഫ് ഐ വിദ്യാര്‍ത്ഥികളാണ് മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയതെന്ന് പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

SHARE