എസ്. ജാനകിയെ അനുശോചിച്ചു; പ്രതികരണവുമായി എസ്.എഫ്.ഐ

മലപ്പുറം: ജീവിച്ചിരിക്കുന്ന ഗായിക എസ്.ജാനകിയെ അനുശോചിച്ച് ഇടതുവിദ്യാര്‍ഥി സംഘടനയായ എസ്.എഫ്.ഐ. എസ്.എഫ്.ഐ നിലമ്പൂര്‍ ഏരിയാസമ്മേളനത്തിലെ അനുശോചന റിപ്പോര്‍ട്ടിലാണ് മരിച്ചവരുടെ പട്ടികയില്‍ എസ്.ജാനകിയുടെ പേരും ഉള്‍പ്പെട്ടത്.

കഴിഞ്ഞ വര്‍ഷം അന്തരിച്ച കലാ-സാംസ്‌ക്കാരിക നായകര്‍, പൊതുപ്രവര്‍ത്തകര്‍, പ്രശസ്തരും അല്ലാത്തവരുമായ പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്നിവര്‍ക്കെല്ലാം ആദരാഞ്ജലി അര്‍പ്പിച്ച കൂട്ടത്തിലാണ് ജീവിച്ചിരിക്കുന്ന എസ്.ജാനകിയും ഉള്‍പ്പെട്ടത്. പ്രമേയാവതരണ സമയത്ത് വേദിയില്‍ ഇരുന്ന നേതാക്കള്‍ പോലും അബദ്ധം തിരിച്ചറിഞ്ഞില്ല.

അതേസമയം, സംഭവത്തില്‍ പ്രതികരണവുമായി എസ്.എഫ്.ഐ നേതൃത്വം രംഗത്തെത്തി. അനുശോചന പ്രമേയം തയ്യാറാക്കിയവരുടെ അശ്രദ്ധയാണ് ഇത്തരമൊരു അബദ്ധം സംഭവിക്കാന്‍ ഇടയായതെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.

SHARE