ലൈംഗിക അതിക്രമ പരാതികളില്‍ തെളിവില്ലാതെ ആരെയും പ്രതിയാക്കരുത്; ഹൈക്കോടതി

ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ടുള്ള പരാതികളില്‍ ഇടപെടലുമായി ഹൈക്കോടതി. ലൈംഗിക അതിക്രമ പരാതികളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നാണ് ഹൈക്കോടതി ഓര്‍മ്മപ്പെടുത്തിയത്. 2018ലെടുത്ത ഒരു ലൈംഗിക അതിക്രമ കേസില്‍ വിധി പറഞ്ഞുക്കൊണ്ടാണ് കോടതിയുടെ ഇത്തരത്തിലുള്ള നിരീക്ഷണം. കോട്ടയം പാമ്പാടിയില്‍ സ്‌കൂള്‍ ബസില്‍ വെച്ച് 13 കാരിയുടെ കൈയിലിടിച്ചു എന്ന പരാതിയില്‍ ബസുടമക്കെതിരെ പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ ബസിലുണ്ടായിരുന്ന മറ്റു കുട്ടികളടക്കം ഇത്തരമൊരു സംഭവമുണ്ടായിട്ടില്ലെന്നാണ് മൊഴി നല്‍കിയത്.

പോക്‌സോ കേസുകളിലടക്കം ഇത്തരം സംഭവങ്ങളില്‍ കൃത്യമായ തെളിവുകളില്ലാതെ ആരേയും പ്രതിയാക്കരുത്. നിരപരാധികളെ പ്രതിയാക്കുന്ന ഒരു സാഹചര്യമുണ്ടായാല്‍ പിന്നീട് അവരായിരിക്കും യഥാര്‍ത്ഥ ഇരയായി മാറുകയെന്നും കോടതി ചൂണ്ടിക്കാട്ടി.

SHARE