ജോലി വാഗ്ദാനം ചെയ്ത് പീഡനം; കേന്ദ്ര മന്ത്രിക്കെതിരെ കേസെടുത്തു

 

ജോലി വാഗ്ദാനം ചെയ്ത് ലൈംഗീക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ ആസാം പോലീസ് റെയില്‍വെ സഹമന്ത്രി രജെന്‍ ഗൊഹെയ്‌നെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. സഹോദരിമാര്‍ നല്‍കിയ പരാതിയിലാണ് മുതിര്‍ന്ന ബിജെപി നേതാവു കൂടിയായ രജെന്‍ ഗൊഹെയ്‌നെതിരെ കേസെടുത്തിരിക്കുന്നത്. 24കാരിയായും വിവാഹിതയുമായ സ്ത്രീയെ ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തിയെന്നാണ് കേസ്.

കഴിഞ്ഞ എട്ടുമാസമായി പെണ്‍കുട്ടികളെ മന്ത്രി പീഡിപ്പിച്ചുവരികയായിരുന്നെന്നാണ് പരാതി. നഗാവ് സ്വദേശിനികളാണ് പീഡനത്തിന് ഇരയായത്. മന്ത്രി തങ്ങളോട് മോശമായി സംസാരിക്കുന്നതിന്റെ ശബ്ദരേഖ പക്കലുണ്ടെന്ന് പെണ്‍കുട്ടികള്‍ പറയുന്നു.

അതേസമയം, തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണെന്ന് ആരോപിച്ച് മന്ത്രിയും പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. യുവതിക്കും കുടുംബാങ്ങള്‍ക്കുമെതിരെയാണ് മന്ത്രി പരാതി നല്‍കിയിരിക്കുന്നത്. ഇതിന് പിന്നാലെ മന്ത്രിക്കെതിരായുള്ള കേസ് യുവതി പിന്‍വലിച്ചതായി മന്ത്രിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

SHARE