വീണ്ടും ഇസ്രാഈല്‍ സൈന്യത്തിന്റെ ക്രൂരത: വനിതാ സൈനികര്‍ ലൈംഗിക പീഡനത്തിന് ഇരയാകുന്നു

ഗസ്സ: ഇസ്രാഈല്‍ സൈന്യത്തിന്റെ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നവരുടെ എണ്ണം പെരുകുന്നതായി റിപ്പോര്‍ട്ട്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം രണ്ട് ശതമാനം വര്‍ദ്ധനവാണുണ്ടായതെന്ന് ചൂണ്ടിക്കാട്ടുന്നു. ഇസ്രാഈല്‍ പബ്ലിക് റേഡിയൊ ആണ് സൈന്യം നടത്തുന്ന ലൈംഗിക പീഡനങ്ങള്‍ പുറത്തു വിട്ടത്.

കഴിഞ്ഞ വര്‍ഷം 893 പേര്‍ സൈന്യത്തിന്റെ ലൈംഗിക പീഡനത്തിന് ഇരയായി. സൈനിക ഉദ്യോഗസ്ഥര്‍ കീഴ് ഉദ്യോഗസ്ഥരെയും ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു. സൈനിക മേഖലയില്‍ ജോലിയെടുക്കുന്ന താഴേക്കിടയിലുള്ള ഉദ്യോഗസ്ഥരാണ് ഇത്തരം പീഡനങ്ങള്‍ക്കിരയാകുന്നതില്‍ ഏറേയും.

2016ല്‍ സൈന്യത്തിന്റെ ചൂഷണത്തിന് 18 ശതമാനം പേര്‍ ഇരയായതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, കഴിഞ്ഞ വര്‍ഷം 20 ശതമാനം പേരാണ് ഇരയായത്. ഒരു വശത്ത് പീഡനങ്ങള്‍ നടത്തുമ്പോഴും സൈന്യം ലൈംഗിക ചൂഷണങ്ങള്‍ക്കെതിരെ ബോധവത്കരണ ക്ലാസുകളും സെമിനാറുകളും സംഘടിപ്പിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ബോധവത്കരണ പദ്ധതികള്‍ക്ക് സൈന്യം തുടക്കമിട്ടിരുന്നു. കൂടാതെ ഇരകളെ സംരക്ഷിക്കാനായി പുനരധിവാസ കേന്ദ്രങ്ങളും ആരംഭിക്കാനിരിക്കുകയാണ് സൈന്യം. എന്താണ് ഇസ്രാഈല്‍ സൈന്യത്തില്‍ നടക്കുന്നത്, അതിനു വിപരീദമാണ് അവര്‍ ചെയ്യുന്നതെന്നു ഫലസ്തീനില്‍ നിന്നുള്ള ഇസ്രാഈല്‍ സൈനിക വക്താവ് വ്യക്തമാക്കി. പുറത്തു വിട്ട ഇരയായവരുടെ എണ്ണം തെറ്റാണെന്നും ഇതിലും ഏറെപ്പേര്‍ പീഡിപ്പിക്കപ്പെട്ടതായും വക്താവ് അറിയിച്ചു.

2016 മുതല്‍ സൈനിക മേഖലയില്‍ ആറില്‍ ഒരു വനിതാ ഉദ്യോഗസ്ഥ പീഡനത്തിന് ഇരയാകുന്നു എന്നാണ് വസ്തുത. സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കുറ്റത്തിന് ഒട്ടേറെ സൈനികര്‍ അറസ്റ്റിലായിട്ടുണ്ട്. ബ്രിഗേഡിയര്‍ ജനറല്‍ ഓഫ്ക് ബുര്‍ച്ചിസ് ബലാത്സംഗ കുറ്റത്തിന് കോടതി വിചാരണ നേരിടുകയാണ്. 2017ല്‍ ആണ് ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയത്. 16 ലൈംഗിക പീഡന കേസുകളും മൂന്നു ക്രൂരബലാത്സംഗ കേസുകളും ബ്രിഗേഡിയര്‍ക്കെതിരെയുണ്ട്. രാജ്യത്ത് നടന്ന വന്‍ പ്രക്ഷോഭത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇയാളെ അറസ്റ്റ് ചെയ്തത്.