ന്യൂഡല്‍ഹി: ആശ്രമത്തിലെ അന്തേവാസിയെ പീഡിപ്പിച്ചു എന്ന ആരോപണത്തില്‍ ദക്ഷിണ ഡല്‍ഹിയിലെ ക്ഷേത്രാധികാരിയായ ദാതി മഹാരാജിനെതിരെ കേസ്. അന്തേവാസിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്നും പീഡിപ്പിച്ചുവെന്ന കുറ്റമാണ് ഇയാള്‍ക്കെതിരെ രേഖപ്പെടുത്തിയതെന്ന് അധികൃതര്‍ അറയിച്ചു.
ദാതി മഹാരാജനും മൂന്ന് സഹോദരന്മാരും കൂടി തന്നെ പീഡിപ്പിച്ചുവെന്നായിരുന്നു അന്തേവാസിയായ സ്ത്രീയുടെ പരാതി. ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് സിബിഐ കേസന്വേഷണം ഏറ്റെടുക്കുന്നത്. ഇതിന് മുമ്പ് ദാതി മഹാരാജിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു എന്നാല്‍ അറസ്റ്റുണ്ടായില്ല. ഇതേ തുടര്‍ന്നാണ് പരാതിക്കാരിയായ സ്ത്രീ സുപ്രീം കോടതിയെ സമീപിച്ചത്. തുടര്‍ന്നാണ് സിബിഐയോടു കേസ് ഏറ്റെടുക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചത്.