കസ്റ്റഡിയില്‍ വെച്ച് പൊലീസിന്റെ ലൈംഗികാക്രമണം: ആക്രമണം ബീര്‍ ബോട്ടിലും മുളകുപൊടിയുമുപയോഗിച്ചെന്ന് യുവതി

ശ്രീനഗര്‍: കസ്റ്റഡിയില്‍ വെച്ച് പൊലീസ് ഉദ്യോഗസ്ഥന്റെ ലൈംഗികാതിക്രമണത്തിന് ഇരയായെന്ന് യുവതിയുടെ മെഴി. രഹസ്യ ഭാഗങ്ങളില്‍ മുളകുപൊടി തേച്ചെന്നും ബീര്‍ക്കുപ്പി കുത്തിക്കയറ്റിയെന്നും യുവതി ആരോപിക്കുന്നു. കണാച്ചക് പ്രദേശത്ത് നിന്നുള്ള 25 വയസ്സുള്ള യുവതിയാണ് ജമ്മു സ്റ്റേഷന്‍ ഓഫീസര്‍ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

വീട്ടു ജോലിക്ക് നിന്നിരുന്ന യുവതി ജോലി ഒഴിവാക്കിപ്പോയ ഘട്ടത്തില്‍ മോഷണക്കുറ്റം ചുമത്തി പൊലീസിനെക്കൊണ്ട് അറസ്്റ്റ് ചെയ്യിക്കുകയായിരുന്നു. കസ്റ്റഡിയിലിരിക്കെ ഒരാഴ്ചയോളം കണാച്ചക് പൊലീസ് സ്റ്റേഷന്‍ ഓഫീസര്‍ രാകേഷ് ശര്‍മ തന്നെ പീഢിപ്പിച്ചുവെന്ന് യുവതി പറയുന്നു.

നിര്‍ഭയ നേരിട്ടതിന് സമാനമായ ആക്രമണമാണ് യുവതി നേരിട്ടതെന്നാണ് യുവതിയുടെ അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു. കസ്റ്റഡിയിലായിരുന്ന യുവതിയെ കാണാന്‍ വന്നതിന് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്‌തെന്നും അഭിഭാഷകന്‍ വെളിപ്പെടുത്തി. ശനിയാഴ്ച യുവതിക്ക് ജാമ്യം അനുവദിച്ചിരുന്നു.

പൊലീസ് തടവിലായിരുന്ന ഒരാഴ്ചക്കാലം ഭക്ഷണമോ വെള്ളമോ നല്‍കിയില്ലെന്ന് യുവതി പരാതിപ്പെടുന്നു. ദാഹിച്ച് വെള്ളം ചോദിച്ചപ്പോള്‍ പൊലീസുകാരുടെ മൂത്രം കുടിക്കാനാണ് തന്നോട് പറഞ്ഞതെന്നും യുവതി ആരോപിക്കുന്നു.

SHARE