മുസഫര്‍പൂരിലെ അഭയകേന്ദ്രത്തില്‍ ലൈംഗിക പീഡനത്തിനിരയായത് 34 കുട്ടികള്‍

പറ്റ്‌ന: ബിഹാറിലെ മുസഫര്‍പൂരിലെ അഭയ കേന്ദ്രത്തില്‍ അഞ്ച് പെണ്‍കുട്ടികള്‍ കൂടി ലൈംഗിക പീഡനത്തിനിരയായതായി വൈദ്യ പരിശോധനയില്‍ വ്യക്തമായി. ഇതോടെ അഭയ കേന്ദ്രത്തില്‍ പീഡനത്തിനിരയായ കുട്ടികളുടെ എണ്ണം 34 ആയി ഉയര്‍ന്നു. മെയ് 31ന് ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്ത് വിട്ടതോടെയാണ് അഭയ കേന്ദ്രത്തെ കുറിച്ചുള്ള ലൈംഗികാരോപണം പുറത്തായത്.

44 കുട്ടികളാണ് കേന്ദ്രത്തിലുണ്ടായിരുന്നത്. ഇതില്‍ 42 പേരെയും വൈദ്യ പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. അഞ്ചു പേരുടെ കൂടി പരിശോധന ഫലം ഇനിയും പുറത്തു വരാനുണ്ട്. 34 പേര്‍ ബലാത്സംഗത്തിനിരയായതായി വൈദ്യ പരിശോധനയില്‍ വ്യക്തമായിട്ടുണ്ടെന്നും രണ്ട് കുട്ടികള്‍ മാനസികാരോഗ്യ പരിമിതിയുള്ളവരായതിനാല്‍ ഇവരെ പരിശോധനക്ക് വിധേയമാക്കിയിട്ടില്ലെന്നും സീനിയര്‍ പൊലീസ് സൂപ്രണ്ട് ഹര്‍പ്രീത് കൗര്‍ അറിയിച്ചു.

SHARE