പി.കെ ശശിയുടെ പീഡനം: വിചിത്രമായ കണ്ടെത്തലുമായി സി.പി.എം അന്വേഷണ കമ്മീഷന്‍

പാലക്കാട്: പി.കെ ശശി എം.എല്‍.എ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകയായ യുവതിയോട് ഫോണിലൂടെ അശ്ലീലമായി സംസാരിച്ചതായി സി.പി.എം നിയോഗിച്ച അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. എന്നാല്‍ ഇത് പീഡനമായി കാണാനാവില്ലെന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് പറയുന്നു.

അതേസമയം റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ സംബന്ധിച്ച് അംഗങ്ങളായ എ.കെ ബാലനും പി.കെ ശ്രീമതിയും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടായി. പാര്‍ട്ടിയിലെ വിഭാഗീയതയുടെ ഭാഗമായാണ് ആരോപണമെന്ന് എ.കെ ബാലന്റെ ആരോപണം കമ്മീഷന്‍ അംഗമായ പി.കെ ശ്രീമതി തള്ളി.

ഡി.വൈ.എഫ്.ഐ വനിതാ നേതാവാണ് പി.കെ ശശിക്കെതിരെ പരാതി നല്‍കിയത്. തുടര്‍ന്ന് മന്ത്രി എ.കെ ബാലന്‍, പി.കെ ശ്രീമതി എന്നിവരുള്‍പ്പെട്ട കമ്മീഷനെ പാര്‍ട്ടി അന്വേഷണത്തിന് നിയോഗിക്കുകയായിരുന്നു.

SHARE