വാട്‌സ് ആപ്പ് വഴി കസ്റ്റമേഴ്‌സ്, ഗൂഗിള്‍ പേ വഴി പണമിടപാട്; തൃശൂരില്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം പിടിയില്‍

തൃശ്ശൂര്‍: തൃശ്ശൂര്‍ വെറ്റിലപ്പാറയില്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം പിടിയില്‍. പത്തു പേരെയാണ് പെണ്‍വാണിഭത്തിന് പൊലീസ് അറസ്റ്റ് ചെയ്തത്. മുരിങ്ങൂരില്‍ ഒരു വീട് കേന്ദ്രീകരിച്ചയിരുന്നു ഇവരുടെ പ്രവര്‍ത്തനം

കൊരട്ടി സി.ഐ. ബി.കെ. അരുണിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് പെണ്‍വാണിഭ സംഘം പിടിയിലായത്. പിടികൂടുമ്പോള്‍ വീട്ടില്‍ രണ്ട് സ്ത്രീകളും എട്ട് പുരുഷന്മാരും ഉണ്ടായിരുന്നു. രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് കോട്ടമുറിയിലെ വീട് ഏറെ നാളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.

വാട്‌സ് ആപ്പ് വഴി പെണ്‍കുട്ടികളുടെ ഫോട്ടോ കാണിച്ച് ആളുകളെ ആകര്‍ഷിക്കും. പണം ഫോണ്‍ പേ അല്ലെങ്കില്‍ ഗൂഗിള്‍ പേ വഴി നല്‍കണം. എത്തേണ്ട സമയം പിന്നീട് അറിയിക്കും. ഇതായിരുന്നു രീതി. വാടകവീട് കേന്ദ്രീകരിച്ച് രാവിലെ മുതല്‍ ആളുകളെ എത്തിച്ചിരുന്നു. 19,000 രൂപ ഇവരില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. നാല് വാഹനങ്ങളും പിടിച്ചെടുത്തു. പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ അനാശ്യാസത്തിന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികള്‍ ഇപ്പോള്‍ റിമാന്‍ഡില്‍ ആണ്.

SHARE