സാലേയെ കണ്ടെത്തണം; ഷര്‍ട്ട് ഉയര്‍ത്തി ബാഴ്‌സക്കെതിരെ ഗോളടിച്ച താരം

മാഡ്രിഡ്: ചെറുവിമാനത്തിലെ യാത്രക്കിടെ കാണാതായ എമിലിയാനോ സാലേയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് സഹതാരം. ലാലീഗയില്‍ ബാഴസലോണക്കെതിരെ ഗോള്‍ നേടിയ സെവിയ താരം ബെന്‍ യാദിറാണ് തന്റെ ജെഴ്‌സി ഉയര്‍ത്തി കാണാതായ പഴയ സഹതാരത്തെ കണ്ടെത്തണമെന്ന വരികള്‍ ഗ്യാലറിക്ക് കാണിച്ചത്. രണ്ട് ദിവസത്തിലേറെയായി കാണാതായ സാലേയെ കുറിച്ച് ഒരു വിവരവും ഇല്ല. 2012-16 സീസണുകളില്‍ രണ്ട് പേരും ഒരുമിച്ച് കളിച്ചിരുന്നു.

അതേസമയം ലയണല്‍ മെസിയില്ലാതെ ഇറങ്ങിയ ബാര്‍സിലോണ സെവിയയോട് തോറ്റു. കിംഗ്‌സ് കപ്പ് ക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ മെസിയെ കൂടാതെ കളിച്ച ബാര്‍സിലോണയുടെ വലയില്‍ സെവിയെ രണ്ട് വട്ടം പന്ത് എത്തിച്ചു . സബ്സ്റ്റിറ്റിയൂട്ട് ബെഞ്ചില്‍ പോലും സൂപ്പര്‍ താരമുണ്ടായിരുന്നില്ല. ലൂയിസ് സുവാരസ് ഉള്‍പ്പെടെയുളള താരങ്ങള്‍ രണ്ടാം പകുതിയില്‍ മാത്രം പ്രത്യക്ഷപ്പെട്ട മല്‍സരത്തില്‍ ക്ലബിന്റെ പുതിയ താരം കെവിന്‍ പ്രിന്‍സസ് ബോയതാംഗ് അരങ്ങേറി. പക്ഷേ നിരാശാജനകമായിരുന്നു 31 കാരന്റെ പ്രകടനം. ഒന്നാം പകുതിയില്‍ ഗോള്‍ പിറന്നിരുന്നില്ല. രണ്ടാം പകുതിയുടെ തുടക്കത്തില്‍ പാബ്ലോ സറാബിയ സെവിയെയുടെ ആദ്യ ഗോള്‍ നേടി. വിസാം ബെന്‍ യാദിറിന്റെ വകയായിരുന്നു രണ്ടാം ഗോള്‍.

SHARE