സിറിയയില്‍ സൈനിക വ്യോമതാവളത്തിന് നേരെ മിസൈല്‍ ആക്രമണം

ബെയ്‌റൂത്ത്: സിറിയയിലെ സൈനിക വ്യോമതാവളത്തിന് നേരെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടു. ഹോം പ്രവിശ്യയിലെ തയ്ഫൂര്‍ വ്യോമതാവളത്തിന് നേരെയാണ് തിങ്കളാഴ്ച പുലര്‍ച്ചെ ആക്രമണമുണ്ടായത്.

നിരവധി മിസൈലുകളാണ് വ്യോമതാവളത്തില്‍ വന്നു പതിച്ചതെന്ന് സിറിയന്‍ ദേശീയ ന്യൂസ് ഏജന്‍സിയായ സന റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം ദുമാ നഗരത്തില്‍ നടന്ന രാസായുധാക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 70 പേര്‍ മരിച്ചിരുന്നു.

ആക്രമണത്തില്‍ പങ്കില്ലെന്ന് യു.എസ് വൃത്തങ്ങള്‍ അറിയിച്ചു. ഏഴ് മിസൈലുകള്‍ വെടിവെച്ചിട്ടതായി ന്യൂസ് ഏജന്‍സി അറിയിച്ചു. വ്യോമത്താവളത്തില്‍ നിന്ന് വന്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി സമീപവാസികള്‍ പറഞ്ഞു.

SHARE