തമിഴ്‌നാട്ടില്‍ ഏഴ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു

ചെന്നൈ: തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍ ഏഴ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു. വീടിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ ജൂണ്‍ 30നാണ് കാണാതായത്. സംഭവത്തില്‍ അയല്‍വാസിയായ പുതുക്കോട്ടെ സ്വദേശി രാജ അറസ്റ്റിലായി.

വീട്ട് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ കാണാതായതായി വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അയല്‍വാസികളുടേയും നാട്ടുകാരുടെയും നേതൃത്വത്തില്‍ തിരച്ചിലും നടന്നിരുന്നു. ഇതിനിടെയാണ് കുറ്റിക്കാട്ടില്‍ മൃതശരീരം കണ്ടെത്തിയത്. മുഖത്തും ശരീരത്തിലും മുറിവുകളുണ്ട്.

SHARE