ഗോരഖ്പൂരില്‍ കുട്ടികള്‍ മരിച്ചത് മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത അസുഖം മൂലമെന്ന് സേവാഗ്

ഗോരഖ്പൂരിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുളള ബിആര്‍ഡി മെഡിക്കല്‍ കോളെജിലെ കുട്ടികളുടെ മരത്തിന് കാരണം ഓക്‌സിജന്‍ വിതരണത്തിലെ തടസമാണ് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുമ്പോഴും. ശിശുമരണങ്ങള്‍ക്ക് കാരണം മസ്തിഷ്‌ക ജ്വരമാണെന്നാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വാദം. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദ്ര സേവാഗ് പറയുന്നത് ഗോരഖ്പൂരില്‍ കുട്ടികള്‍ മരിക്കാന്‍ കാരണം മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത അസുഖമാണെന്നാണ്.

 

‘കുട്ടികള്‍ മരിച്ച സംഭവത്തില്‍ ദുഖം രേഖപെടുത്തുന്നു, മരുന്ന് കണ്ടു പിടിക്കാത്ത അസുഖമാണിത്, ഇതുവരെ 50000 കുട്ടികള്‍ മരിച്ചിട്ടുണ്ട്’ എന്നായിരുന്നു സെവാഗിന്റെ ട്വീറ്റ്. എന്നാല്‍ കളിക്കളത്തിലും സോഷ്യല്‍ മീഡിയയിലും താരമായ സെവാഗിന് ആരാധകര്‍ നല്‍കിയിരുന്ന പതിവ് പിന്തുണ താരത്തിന്റെ ഈവാദത്തിന് ലഭിച്ചില്ല എന്ന് മാത്രമല്ല ട്വീറ്റിന് വമര്‍ശനങ്ങളും നേരിടേണ്ടി വന്നു. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ വാദങ്ങള്‍ നിരത്തികൊണ്ടുളള സേവാഗിന്റെ ട്വീറ്റിന് വന്‍ വിമര്‍ശനമാണ് ട്വിറ്ററില്‍ ഉയരുന്നത്. ബിജെപി വക്താവിനെ പോലെയാണ് സംസാരിക്കുന്നതെന്നും അടുത്ത രാജ്യസഭാ എംപി സ്ഥാനം വാഗ്ദാനം ലഭിച്ചിട്ടുണ്ടോയെന്നും ചിലര്‍ ചോദിച്ചു.

ഗോരഖ്പൂരിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുളള ബിആര്‍ഡി മെഡിക്കല്‍ കോളെജിലെ ശിശുമരണങ്ങള്‍ക്ക് കാരണം മസ്തിഷ്‌ക ജ്വരമാണെന്നാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വാദം ഇന്നും ആവര്‍ത്തിച്ചു. മരിച്ച കുട്ടികളുടെ എണ്ണം 70 കടന്നു. ഇന്നലെമാത്രം പതിനൊന്ന് കുട്ടികള്‍ മരിച്ചു. എന്നിട്ടും ആശുപത്രിയില്‍ സര്‍ക്കാര്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നില്ല എന്ന ആക്ഷേപമാണ് ഉയരുന്നത്. ഓക്‌സിജന്‍ വിതരണത്തിലെ തടസമാണ് കുട്ടികളുടെ മരണത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരും ആശുപത്രി അധികൃതരും ഇത് നിഷേധിക്കുകയാണ്.

veeru-tweet

SHARE