ഗോഡ്‌സെയുമായി സവര്‍ക്കര്‍ക്ക് സ്വവര്‍ഗ ലൈംഗിക ബന്ധമുണ്ടായിരുന്നുവെന്ന് സേവാദള്‍ ലഘുലേഖ

ഭോപ്പാല്‍: ഗാന്ധി ഘാടതകനായ നാഥൂറാം വിനായക് ഗോഡ്‌സെയും അദ്ദേഹത്തിന്റെ രാഷ്ട്രീയ ഗുരുവും ഗാന്ധി വധത്തില്‍ കുറ്റാരോപിതനുമായിരുന്ന വി.ഡി സവര്‍ക്കറും തമ്മില്‍ സ്വവര്‍ഗ ലൈംഗിക ബന്ധമുണ്ടായിരുന്നുവെന്ന് കോണ്‍ഗ്രസ് പോഷകസംഘടനയായ സേവാദള്‍ പുറത്തിറക്കിയ ലഘുലേഖ.

‘വീര്‍ സവര്‍ക്കര്‍ കിതനാ വീര്‍’ (സവര്‍ക്കര്‍ എത്രമാത്രം വീരനായിരുന്നു) എന്ന തലക്കെട്ടൊടെയുള്ള ലഘുലേഖ ആള്‍ ഇന്ത്യ കോണ്‍ഗ്രസ് സേവാ ദളിന്റെ ട്രെയിനിംഗ് ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങിലാണ് വിതരണം ചെയ്തത്. ഗോഡ്‌സെയുമായി സവര്‍ക്കര്‍ സ്വവര്‍ഗ ലൈംഗിക ബന്ധത്തിലായിരുന്നുവെന്നും ന്യൂനപക്ഷ സമുദായങ്ങളിലെ സ്ത്രീകളെ ബലാത്സംഗം ചെയ്യാന്‍ പുരുഷന്മാരെ ഉപദേശിച്ചിരുന്നതായും പുസ്തകം പറയുന്നു. 1947 ല്‍ രാജ്യം വിഭജിച്ചതിന് ആര്‍.എസ്.എസും സവര്‍ക്കറുമാണ് ഉത്തരവാദികളെന്ന് ലഘുലേഖ പറയുന്നു.

ബ്രഹ്മചര്യം സ്വീകരിക്കുന്നതിന് മുന്‍പ് ഗോഡ്‌സെയ്ക്ക് തന്റെ രാഷ്ട്രീയ ഉപദേശകനായ സവര്‍ക്കറുമായി സ്വവര്‍ഗാനുരാഗം ഉണ്ടായിരുന്നുവെന്ന് ‘ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്’ എന്ന പുസ്തകത്തിലെ പരാമര്‍ശത്തെ ഉദ്ധരിച്ചുകൊണ്ടാണ് ലഘുലേഖയിലെ പരാമര്‍ശം.

SHARE