ബിജെപിക്കു തിരിച്ചടി; ബംഗാളിലെ രഥയാത്രക്ക് അനുമതിയില്ല

ന്യൂഡല്‍ഹി: ബംഗാളില്‍ ബിജെപി നടത്താന്‍ നിശ്ചയിച്ചിരുന്ന രഥയാത്രക്ക് സുപ്രീംകോടതി അനുമതി നിഷേധിച്ചു. ക്രമസമാധാന പ്രശ്‌നമുണ്ടാക്കുന്ന ബംഗാള്‍ സര്‍ക്കാറിന്റെ വാദം അംഗീകരിച്ചാണ് നടപടി.

രഥയാത്രക്ക് അനുമതി നിഷേധിച്ച കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിനെതിരെ ബിജെപി നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസുമാരായ എല്‍എന്‍ റാവുവും എസ്.കെ കൗളും അടങ്ങിയ ബെഞ്ച് പരിഗണിച്ചത്.

ക്രമസമാധാന സാധ്യതയുള്ള മേഖലകളിലൂടെയാണ് രഥയാത്ര നിശ്ചയിച്ചിട്ടുള്ളതെന്നും സുരക്ഷ ഒരുക്കാനാവില്ലെന്നും സര്‍ക്കാര്‍ മറുപടി നല്‍കി. ഇതു പരിഗണിച്ചാണ് കോടതി ഉത്തരവ്.

SHARE