ജോളിക്ക് ആത്മഹത്യാ പ്രവണത; ആസ്പത്രിയിലെത്തിച്ചു

കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളിക്ക് ആത്മഹത്യാ പ്രവണതയുണ്ടെന്ന് അധിക്യതര്‍. രക്തം സമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്ന് ജോളിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ തേടിയിരുന്നു.

വയറുവേദനയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടുവെന്ന് ജോളി പരാതിപ്പെട്ടതു പ്രകാരമാണ് ജയില്‍ അധികൃതര്‍ ഇവരെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈദ്യസഹായം നല്‍കിയതിന് ശേഷം തിരിച്ച് ജോളിയെ ജയിലിലേക്ക് കൊണ്ടുപോയി.

നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ജോളി. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജയിലില്‍ ജോളിക്കായി പ്രത്യേക നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു.

SHARE