വീട്ടില്‍ ചാരായവാറ്റ്; സീരിയല്‍ സഹസംവിധായകന്‍ പിടിയില്‍

വീട്ടില്‍ ചാരായം വാറ്റിയതിന് സീരിയല്‍ സഹസംവിധായകന്‍ പിടിയില്‍. മലയാളത്തിലെ ഒരു പ്രമുഖ സീരിയലിന്റെ സഹസംവിധായകനായിരുന്ന കുന്നത്തു നാട് ഒക്കല്‍കര സ്വദേശി വട്ടപ്പാറ മണി (28) ആണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.

വീട്ടില്‍ ചാരായം വാറ്റി വില്‍ക്കുന്നെന്ന് എക്‌സൈസ് ഡപ്യൂട്ടി കമ്മിഷണര്‍ എ.എസ്. രഞ്ജിത്തിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലായിരുന്നു പ്രതി വാറ്റുപകരണങ്ങളുമായി പിടിയിലായത്. അന്വേഷണ സംഘം സ്ഥലത്തെത്തിയതോടെ പ്രതി അകത്തുനിന്ന് വീട് പൂട്ടി വീട്ടിലുണ്ടായിരുന്ന വാറ്റു ചാരായവും വാഷും ടോയ്‌ലറ്റില്‍ ഒഴിച്ചു കളയുകയായിരുന്നു.

SHARE