‘ആത്മഹത്യ ചെയ്തിട്ടില്ല’; തന്റെ മരണ വാര്‍ത്തയോട് പ്രതികരിച്ച് സീരിയല്‍ താരം ഗായത്രി അരുണ്‍

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന തന്റെ മരണ വാര്‍ത്തയോട് പ്രതികരിച്ച് സീരിയല്‍ താരം ഗായത്രി അരുണ്‍. ഫേസ്ബുക്ക് ലൈവിലൂടെയാണ് ‘താന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന്’ അറിയിച്ച് താരം രംഗത്തുവന്നത്.

ഗായത്രി അരുണ്‍ ആത്മഹത്യ ചെയ്തു എന്ന തരത്തില്‍ വാട്‌സ്ആപ്പ് സന്ദേശം പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ നിരവധി പേര്‍ താരത്തെ നേരിട്ട് വിളിച്ചതോടെയാണ് ഫേസ്ബുക്ക് ലൈവിലൂടെ ഗായത്രി ജനങ്ങള്‍ക്കു മുന്നിലെത്തിയത്.

ആദ്യമൊക്കെ സംഭവത്തെ തമാശയായാണ് കണ്ടത്. എന്നാല്‍ വിവരം അന്വേഷിച്ച് ഫോണ്‍കോളുകളുടെ എണ്ണം കൂടിയതോടെ ഫേസ്ബുക്ക് ലൈവില്‍ എത്തുകയായിരുന്നുവെന്ന് ഗായത്രി പറഞ്ഞു.

സത്യാവസ്ഥ അറിയാതെ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ഗായത്രി അഭ്യര്‍ത്ഥിച്ചു. സീരിയല്‍ ലൊക്കേഷനില്‍ നിന്നാണ് താരം ഫേസ്ബുക്ക് ലൈവിലെത്തിയത്.

Watch Video:

SHARE