സീരിയല്‍ നടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കൊല്‍ക്കത്ത: പ്രശസ്ത ബംഗാളി സീരിയല്‍ നടി മൗമിത സാഹയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്‍ക്കത്തയിലെ റെജന്റ് പാര്‍ക്കില്‍ സ്വന്തം ഫഌറ്റിലെ ഫാനില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ബംഗാളി സീരിയലായ ‘സ്വപ്‌നോ ഉഡാനില്‍’ അഭിനയിച്ച് വരികയായിരുന്നു.

അയല്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് മൗമിതയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് നടി ഇവിടെ ഫഌറ്റ് വാടകയ്ക്ക് വാങ്ങിയിരുന്നത്. നടി ഒറ്റക്കാണ് താമസിച്ചിരുന്നത്. ഇവിടെ നിന്നും ഒരു ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു. വിഷാദരോഗത്തിന് അടിമയായിരുന്നു നടിയെന്നാണ് പൊലീസ് ഭാഷ്യം. ചലച്ചിത്ര രംഗത്തേക്കുളള പ്രവേശനത്തിന് സാധിക്കാത്തതില്‍ നടി നിരാശയിലായിരുന്നവെന്നും പൊലീസ് പറയുന്നു.14-ാം വയസിലാണ് മൗമിത അഭിനയരംഗത്തേക്ക് വന്നത്.

SHARE