മാഡ്രിഡ്: ഫുട്ബോള്‍ സമര്‍പ്പണത്തിന്റ പ്രതീകമാണ് സ്പാനിഷ് പ്രതിരോധ നായകന് സെര്‍ജിയോ റാമോസ്. സ്പാനിഷ് ദേശീയ ടീമിനായി കലിക്കുമ്പോഴും റയല്‍ മാഡ്രിഡിന്റെ കുപ്പായത്തില്‍ കളിക്കുമ്പോഴും മാസ്മരിക പ്രതിരോധമാണ് അദ്ദേഹത്തിന്റെ മുദ്രാവാക്യം. കരുണയില്ലാത്ത കടുപ്പക്കാരനായ ഡിഫന്‍ഡര്‍. പ്രതിയോഗികള്‍ ആരായാലും അവരെ നോക്കാതെ പന്തിനെ മാത്രം ലക്ഷ്യമിട്ട് കലിക്കുന്ന താരം.
ഇത്തരമൊരു സമര്‍പ്പണത്തിന്റെ ബാക്കിപത്രമായിരുന്നു കഴിഞ്ഞ ദിവസം അത്ലറ്റികോ മാഡ്രിഡിന്റെ മൈതാനത്ത് കണ്ടത്. എതിര് ടീമിന്റെ ഗോള്‍മുഖത്തു നിന്നും പന്തെടുക്കാന്‍ കുതിച്ചപ്പോള്‍ മൂക്ക് പൊട്ടി ചോരയില്‍ മുങ്ങിയ കാഴ്ച. എതിര് താരത്തിന്റെ കാല്‍തട്ടി റാമോസിന്റെ മൂക്കിന്റെ പാലം തകരുകയായിരുന്നു.
It was at that moment, Sergio Ramos realised he’d need a new nose. 😱
👃pic.twitter.com/DVfRpE8S8T— Yahoo Sport UK (@YahooSportUK) November 19, 2017
കൈകളിലും ഡ്രസ്സിലും രക്തം പരന്നു. എന്നിട്ടും കളി നിര്‍ത്താന്‍ അദ്ദേഹം തയ്യാറായിയ്യില്ല,. ടീമിന്റെ മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദ്ദേശം വകവെക്കാതെ ടീമിന് നിര്‍ണായ മത്സരത്തില്‍ കോച്ചിന്റെ സമ്മതത്തോടെ കളിക്കുകയായിരുന്നു.
ആദ്യ പകുതിക്ക് ശേഷം ഡ്രസ്സിംഗ് റൂമിലെത്തിയ താരത്തോട് കോച്ച് സിദാന് കളിക്കേണ്ടെന്ന് പറഞ്ഞ് ആസ്പത്രിയിലേക്ക് മാററുകയായിരുന്നു.
അതേസമയം, വിഷയത്തില്‍ പ്രതികരിച്ച് റാമോസ് തന്നെ രംഗത്ത് വന്നു. ഇന്നലെ സോഷ്യല്‍ മീഡിയയായ ഇന്സ്റ്റഗ്രമനിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.ഹലാ മാഡ്രിഡ് എന്ന ഹാഷ് ടാഗുമായാണ് പോസ്റ്റ്.
“നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി. ഈ ജേഴസിയിലും ബാഡ്ജിലുമായി ഇനിയും ആയിരം തവണ ഞാന്‍ രക്തംപൊടിക്കും. ഞാന്‍ തിരിച്ചു വരും…ഹലാ മാഡ്രിഡ്” റാമോസ് കുറിച്ചു.
ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ അപോല് നിക്കോഷ്യയുമായാണ് റയലിന്റെ അടുത്ത മല്‍സരം.