വിവാദ അഭിമുഖം: അക്രമത്തിനിരയായ നടിക്കെതിരെ സെന്‍കുമാര്‍ നടത്തിയത് അപമാനകരമായ പരാമര്‍ശം

കാറില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ മുന്‍ ഡി.ജി.പി. ടി.പി സെന്‍കുമാര്‍ മോശം പരാമര്‍ശം നടത്തിയെന്ന് സമകാലിക മലയാളം വാരിക പത്രാധിപര്‍. സെന്‍കുമാറുമായുള്ള വിവാദ അഭിമുഖം എടുക്കുമ്പോള്‍ നടിക്കുനേരെ നടത്തിയ മോശം പരാമര്‍ശം റെക്കോര്‍ഡ് ചെയ്തിരുന്നുവെന്ന് പത്രാധിപര്‍ പറയുന്നു. വിവാദ അഭിമുഖത്തില്‍ സെന്‍കുമാറിന്റെ പരാതിക്കുള്ള വിശദീകരണത്തിലാണ് അഭിമുഖം നടത്തിയ ലേഖകന്റെ പരാമര്‍ശമുള്ളത്.

സെന്‍കുമാറുമായുള്ള അഭിമുഖത്തിനിടെ അദ്ദേഹത്തിന് ഫോള്‍ കോണുകള്‍ വന്നിരുന്നു. തുടര്‍ച്ചയായി വന്ന ഒരു കോളില്‍ അദ്ദേഹം നടിയെക്കുറിച്ച് മോശം പരാമര്‍ശം നടത്തുകയായിരുന്നു. സ്ത്രീകളെ ആകമാനം അപമാനിക്കുന്നതായിരുന്നു പരാമര്‍ശങ്ങള്‍. ഞെട്ടിക്കുന്ന പരാമര്‍ശങ്ങള്‍ അഭിമുഖത്തോടൊപ്പം റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അത് തങ്ങളുടെ ലേഖകനോടു പറയാത്ത കാര്യങ്ങള്‍ അല്ലാത്തതിനാല്‍ പ്രസിദ്ധീകരിച്ചില്ലെന്നും പത്രാധിപര്‍ പറയുന്നു. അഭിമുഖം പരിശോധിക്കാവുന്നതാണ്. സെന്‍കുമാര്‍ പറഞ്ഞ കാര്യങ്ങള്‍ മാത്രമാണ് അഭിമുഖത്തിലുള്ളത്. സെന്‍കുമാറിന്റെ അറിവോടെയാണ് അഭിമുഖം റെക്കോര്‍ഡ് ചെയ്തതെന്നും ആ സമയം മറ്റൊരു മാധ്യമ പ്രവര്‍ത്തകനും ഉണ്ടായിരുന്നുവെന്നും സജി ജെയിംസ് പറയുന്നു.

മുസ്‌ലിംങ്ങള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു വിവാദ അഭിമുഖത്തിലുണ്ടായിരുന്നത്. ആര്‍.എസ്.എസിനെ വെള്ളപൂശിയും മുസ്‌ലിംങ്ങളെ തീവ്രവാദികളുമായും പരാമര്‍ശിച്ച അഭിമുഖത്തില്‍ കേരളത്തില്‍ മുസ്‌ലിം ജനസംഖ്യ വര്‍ദ്ധിച്ചുവരുന്നുവെന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു.