പൗരത്വനിയമ ഭേദഗതിക്കെതിരായ നാടകം; 60 വിദ്യാര്‍ത്ഥികളെ പൊലീസ് ചോദ്യം ചെയ്തത് നാല് മണിക്കൂര്‍

ബെംഗളൂരു ബീദറിലെ ഷഹീന്‍ സ്‌കൂളില്‍ പൗരത്വ നിയമത്തിനെതിരെ നാടകം അവതരിപ്പിച്ച സംഭവത്തില്‍ അറുപതോളം വിദ്യാര്‍ഥികളെ പൊലീസ് ചോദ്യം ചെയ്തത് നാല് മണിക്കൂറോളം. നാടകം അവതരിപ്പിച്ചതിന് പ്രധാനാധ്യാപികയ്ക്കും രക്ഷകര്‍ത്താവിനുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. 9 മുതല്‍ 12 വയസ്സ് പ്രായം വരുന്ന 60 കുട്ടികളെയാണ് 4 മണിക്കൂറോളം പൊലീസ് നടപടിക്കു വിധേയമാക്കിയത്. നാടകത്തില്‍ അഭിനയിച്ച ആറാം ക്ലാസ് വിദ്യാര്‍ഥിനിയുടെ അമ്മ നജ്ബുന്നീസ, പ്രധാനാധ്യാപിക ഫരീദ ബേഗം എന്നിവരെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ നിലവില്‍ ബീദര്‍ ജയിലിലാണ്.

നാടകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചും കുട്ടികളിലേക്ക് ഇത് എന്തു സന്ദേശമാണ് പകര്‍ന്നതെന്നതിനെ കുറിച്ചുമാണു കുട്ടികളെ ചോദ്യം ചെയ്തത്. റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച നാടകം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മോശമായി ചിത്രീകരിച്ചുവെന്നാരോപിച്ച് സാമൂഹിക പ്രവര്‍ത്തകന്‍ നീലേഷ് രക്ഷ്യാല്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണു കേസെടുത്തത്.

SHARE