രാഷ്ട്രപതിയുടെ കണ്ണൂര്‍ സന്ദര്‍ശനം; സുരക്ഷാ വീഴ്ച്ച ഉണ്ടായതായി കണ്ടെത്തല്‍

കണ്ണൂര്‍: രാഷ്ട്രപതിയുടെ കണ്ണൂര്‍ സന്ദര്‍ശനത്തിനിടെ വിമാനത്താവളത്തില്‍ സുരക്ഷാ വീഴ്ച്ച.കീയാല്‍ ജീവനക്കാര്‍ അനുമതിയില്ലാതെ രാഷ്ട്രപതിയുടെ സമീപത്ത് എത്തിയത് സുരക്ഷാ വീഴ്ച്ചയാണെന്ന് കണ്ടെത്തി. ഇതിനെ തുടര്‍ന്ന് കലക്ടര്‍ ടിവി സുഭാഷ് കിയാല്‍ അധികൃതരോട് വിശദീകരണം തേടി. എഴിമല നാവിക അക്കാദമിയില്‍ പ്രസിഡന്റ്‌സ് കളര്‍ അവാര്‍ഡ് ദാനചടങ്ങിന് പങ്കെടുക്കാന്‍ 19ന് വൈകിട്ട് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയപ്പോഴാണ് കിയാല്‍ എംഡി വി തുളസീദാസിനോടൊപ്പം രണ്ട് ജീവനക്കാര്‍ എത്തിയത്.

മുന്‍കൂട്ടിഅനുമതി ഇല്ലാതെയാണ് രാഷട്രപതിയുടെ സമീപത്ത് എത്തിയത്. ഉളിക്കല്‍ സ്വദേശി പൊതു പ്രവര്‍ത്തകന്‍ ബ്രജിത്ത് കൃഷ്ണ സുരക്ഷാ വീഴ്ച്ച സംബന്ധിച്ച് കലക്ടര്‍ക്ക് അയച്ച കത്തിനെ തുടര്‍ന്ന് നടത്തിയ പ്രാഥമിക പരിശോധനയില്‍ വീഴ്ച്ച കണ്ടെത്തി. ഇതിനെ തുടര്‍ന്നാണ് കിയാല്‍ അധികൃതരോട് റിപ്പോര്‍ട്ട് തോടിയത്. ഏഴിമലയിലേക്ക് പോകാനായി സേനയുടെ പ്രത്യേക വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിയെ സ്വീകരിക്കാന്‍ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മന്ത്രി കടന്നപ്പള്ളി, കിയാല്‍ എംഡി വി തുളസീദാസ്, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെ ഒന്‍പത് പേര്‍ക്കാണ് അനുമതിലഭിച്ചത്.

SHARE