കാണാതായ സെക്രട്ടറിയറ്റ് ജീവനക്കാരിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: ഇന്നലെ മുതല്‍ കാണാതായ സെക്രട്ടറിയറ്റ് ഉദ്യോഗസ്ഥയുടെ മൃതദേഹം കണ്ടെത്തി. അണ്ടര്‍ സെക്രട്ടറി ഇള ദിവാകരന്റെ മൃതദേഹമാണ് കണ്ടെത്തിയത്.വാമനപുരം ചിറയിന്‍കീഴ് അയന്തിക്കടവില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

വലിയ ഏല, തോട്ടവാരം അയന്തി കടവിനു സമീപത്തുനിന്ന് ഇന്നലെ ഇള ഉപയോഗിച്ചിരുന്ന സ്‌കൂട്ടര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കാണാതാകുന്നതിനു തലേദിവസം വ്യാഴാഴ്ച വൈകീട്ട് 6 മണിയോടെ ഇള സ്‌കൂട്ടറില്‍ കടവിനു സമീപം വന്നിരുന്നതായി നാട്ടുകാര്‍ പൊലീസിനെ അറിയിച്ചിരുന്നു.

ഇന്നലെ എട്ട് മണിക്കൂറോളം അഗ്‌നിശമനസേന തിരച്ചില്‍ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായിരുന്നില്ല. ശക്തമായ അടിയൊഴുക്കും ചെളി നിറഞ്ഞ അടിത്തട്ടും തിരച്ചിലിനെ ബാധിച്ചിരുന്നു.അടുത്തിടെയാണ് ഇളയ്ക്ക് അണ്ടര്‍ സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിച്ചത്. പരേതനായ ലൈജുവാണ് ഭര്‍ത്താവ്. മക്കള്‍, ഭവ്യ, അദീന

SHARE