സച്ചിനു വേണ്ടത് രണ്ടു പോയിന്റായിരിക്കാം, എനിക്കാവശ്യം കിരീടമാണ്: ഗാംഗുലി

ന്യൂഡല്‍ഹി: വരുന്ന ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുകയാണ് വേണ്ടതെന്ന മുന്‍ ഇന്ത്യന്‍ താരം സച്ചിന്‍ തെണ്ടുല്‍ക്കറുടെ പ്രസ്താവനക്കെതിരെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ലോകകപ്പ് നഷ്ടപ്പെടുന്നതിനേക്കാള്‍ അദ്ദേഹത്തിന് ആശങ്ക നഷ്ടപ്പെടുന്ന രണ്ട് പോയിന്റിനെക്കുറിച്ചാണ് എന്നായിരുന്നു ഗാംഗുലിയുടെ വിമര്‍ശനം.

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാതലത്തില്‍ ഇന്ത്യ പാകിസ്ഥാനെതിരെ ലോകകപ്പില്‍ കളിക്കരുതെന്ന വികാരം ശക്തമായിരിക്കെ, അതിനെ വിമര്‍ശിച്ച് സച്ചിന്‍ രംഗത്തെത്തിയിരുന്നു. പാക് ടീമിന് വെറുതെ രണ്ട് പോയിന്റ് നല്‍കരുതെന്നും അവരെ കളിച്ചു പരാജയപ്പെടുത്തണമെന്നുമായിരുന്നു സച്ചിന്‍ തെണ്ടുല്‍ക്കര്‍ അഭിപ്രായപ്പെട്ടിരുന്നത്. ഇതിനാണിപ്പോള്‍ ഗാംഗുലി മറുപടി നല്‍കിയിരിക്കുന്നത്.
ലോകകപ്പില്‍ പാകിസ്ഥാനെതിരെ കളിക്കേണ്ടതില്ലെന്ന് സൗരവ്് ഗാംഗുലിയും ഹര്‍ഭജനും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം ബി.സി.സി.ഐയും കേന്ദ്ര സര്‍ക്കാരും എടുക്കുന്ന നിലപാടിനൊപ്പമുണ്ടാകുമെന്ന് ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ വിരാത് കോലിയും പരിശീലകന്‍ രവി ശാസ്ത്രിയും അറിയിച്ചു.