വടകരയില്‍ കടല്‍ക്ഷോഭം; നിരവധി കുടുംബങ്ങളെ മാറ്റിതാമസിപ്പിച്ചു

വടകര: കടല്‍ക്ഷോഭം കാരണം തീരദേശത്തെ നിരവധി കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. കടല്‍ ഭിത്തി തകര്‍ന്നിടങ്ങളിലും താഴ്ന്ന ഭാഗങ്ങളിലും തിരമാലയടിച്ചു വെള്ളം കയറിയ പതിനഞ്ചോളം വീട്ടുകാരെ അടുത്തുള്ള ബന്ധുവീടുകളിലേക്ക് മാറ്റിതാമസിപ്പിച്ചു. കണ്ടൈന്‍മെന്റ് വാര്‍ഡുകളിലെ വീട്ടുകാര്‍ മറ്റിടങ്ങളില്‍ പോകാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. ഏറെ കാലത്തെ മുറവിളികള്‍ക്കു ശേഷം തകര്‍ന്ന കടല്‍ ഭിത്തി നന്നാക്കുന്നതിന് കൊയിലാണ്ടി വളപ്പ് വാര്‍ഡില്‍ 65 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. തീരദേശത്തെ അഴിത്തല മുതല്‍ കുരിയാടി വരെയുള്ള ഭാഗത്ത് റോഡുകളും തിരയെടുത്തിട്ടുണ്ട്. കടല്‍ക്ഷോഭം ഭീഷണി നേരിടുന്ന പ്രദേശങ്ങള്‍ ദുരന്ത നിവാരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. വടകര വില്ലേജ് ഓഫീസര്‍ എ ഷീന ചെറിയാന്‍, വള്ളില്‍ മഹമൂദ്, ഷീജിത്ത്, പി വി ഹാഷിം, പി വി റാഷിദ്, എം വി മുഹമ്മദ് ഫായിസ്, എന്നിവര്‍ സ്ഥലത്തെത്തി.

SHARE