
സിഡ്നി: രാജ്യത്ത് നാശം വിതച്ച് കാട്ടുതീ പടരുമ്പോള്‍ കുടുംബത്തോടൊപ്പം വിദേശത്ത് അവധി ആഘോഷിക്കാന്‍ പോയതിന് പ്രധാനമന്ത്രി സ്കോട് മോറിസന് രാജ്യത്തോട് മാപ്പുപറഞ്ഞു. അവധിക്കാല വിനോദയാത്ര വെട്ടിച്ചുരുക്കി ഓസ്ട്രേലിയയില്‍ തിരിച്ചെത്തിയ പ്രധാനമന്ത്രി രാജ്യത്തോടായി മാപ്പു പറയുകയായിരുന്നു.
ജനങ്ങള്‍ വലിയ ആശങ്കയിലൂടെ കടന്നുപോകുമ്പോള്‍ ഞാന്‍ കുടുംബത്തോടൊപ്പം അവധിക്കാലം ചെലവഴിക്കുകയായിരുന്നു. അതില്‍ എനിക്ക് അതിയായ ദു:ഖമുണ്ട്. കുട്ടികള്‍ക്ക് വാക്കു നല്‍കിയതിനെ തുടര്‍ന്നാണ് അവധിക്കാലം ചെലവഴിക്കാന്‍ ഹവായിലേക്ക് പോയത്. പ്രധാനമന്ത്രിയെന്ന നിലയില്‍ വലിയ ഉത്തരവാദിത്തങ്ങളുള്ളതായി ഞാന്‍ മനസ്സിലാക്കുന്നു. രാജ്യത്തെ പൗരന്മാരും അവരുടെ കുടുംബങ്ങളും പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ അവര്‍ക്കൊപ്പം നില്ക്കാന് സാധിക്കാത്തതിന് മാപ്പുചോദിക്കുന്നു-സ്കോട്ട് മോറിസണ്‍ പറഞ്ഞു.
അവധിക്കാല വിനോദയാത്രക്കായി കുടുംബ സമേതം ഹവായിലായിരുന്ന അദ്ദേഹം.