സിന്ധ്യ ബി.ജെ.പിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥി

കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയതിന് പിന്നാലെ ജ്യോതിരാദിത്യ സിന്ധ്യയെ ബി.ജെ.പി മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. അധികാര രാഷ്ട്രീയത്തിന്റെ പേരിലാണ് സിന്ധ്യ ബി.ജെ.പിയില്‍ എത്തിയതെന്ന് വ്യക്തമാക്കുന്നതാണിത്. നിലവില്‍ മധ്യപ്രദേശില്‍ മൂന്ന് ഒഴിവുകളാണുള്ളത്. ഇതില്‍ രണ്ട് സീറ്റിലേക്കാണ് ബി.ജെ.പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.

സിന്ധ്യക്ക് പുറമെ വനവാസി കല്യാണ്‍ ആശ്രം എന്ന സംഘടനയുടെ ഹര്‍ഷ് ചൗഹാനേയും സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ഛത്തീസ്ഗഢ് അതിര്‍ത്തിയില്‍ ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ഹര്‍ഷ് ചൗഹാന്‍. മാര്‍ച്ച് 26നാണ് തിരഞ്ഞെടുപ്പ്.

SHARE