പിന്തുണയില്ലാതെ സിന്ധ്യ

കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബി.ജെ.പിയിലേക്കെത്തിയ ജ്യോതിരാദിത്യ സിന്ധ്യക്ക് തീരുമാനം തിരിച്ചടിയാകുമെന്ന് സൂചന. കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച 21 എം.എല്‍.എമാരും ബി.ജെ.പിയിലേക്ക് പോവാന്‍ തയ്യാറാകുന്നില്ലെന്ന വാര്‍ത്തയാണ് നിലവില്‍ പുറത്ത് വരുന്നത്.

ബി.ജെ.പി അംഗത്വ സ്വീകരിച്ച ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രതികരിക്കാതെയാണ് സിന്ധ്യ മടങ്ങിയത്. കൂടാതെ മധ്യപ്രദേശില്‍ നിന്ന് കോണ്‍ഗ്രസ് അണികളുടെ പിന്തുണയൊന്നും നേടാന്‍ സാധിക്കാത്തത് വലിയ തിരിച്ചടിയായിട്ടുണ്ട്. ഇത് എം.എല്‍.എമാരുടെ പിന്തുണ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ്. 18 വര്‍ഷത്തെ കോണ്‍ഗ്രസ് രാഷ്ട്രീയം വിട്ടാണ് സിന്ധ്യ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത്. ഇതിനെതിരെ കടുത്തവിമര്‍ശനവുമായി പ്രമുഖ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. സിന്ധ്യ ഒരു ജനപിന്തുണയുള്ള നേതാവോ രാഷ്ട്രീയ സംഘടാടകനോ മികച്ച ഭരണാധികാരിയോ അല്ലെന്ന് കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് വിദഗ്ധന്‍ പ്രശാന്ത് കിഷോര്‍ അഭിപ്രായപ്പെട്ടിരുന്നു.

SHARE