കോവിഡിനെ കുറിച്ച് പഠനം നടത്തിയിരുന്ന ചൈനീസ് ഗവേഷകന്‍ വെടിയേറ്റ് മരിച്ച നിലയില്‍

അമേരിക്കയിലെ പെനിസല്‍വാനിയയില്‍ കോവിഡിനെ പറ്റി പഠനം നടത്തിയിരുന്ന ചൈനീസ് ഗവേഷകന്‍ വെടിയേറ്റു കൊല്ലപ്പെട്ടു. ഡോ. ബിങ് ല്യു (37) വിനെ ആണ് താമസസ്ഥലത്ത് തലയ്ക്ക് വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളെ വെടിവെച്ച പ്രതി കൊല്ലപ്പെട്ട ഗവേഷകന്റെ വീടിനു സമീപത്തായി കാറില്‍ മരിച്ചു കിടക്കുകയായിരുന്നു. ഇയാള്‍ ഗവേഷകനെ വെടിവച്ച ശേഷം സ്വയം മരിക്കുകയായിരുന്നു എന്നാണു സൂചന.

പിറ്റ്‌സ്ബര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍ അസിസ്റ്റന്റ് പ്രഫസറാണ് ഡോ. ബിങ് ല്യു. കൊലപാതകത്തിനു കാരണം എന്താണെന്നതില്‍ വ്യക്തതയില്ല. അതേസമയം, ഇദ്ദേഹത്തിന്റെ ചൈനീസ് പശ്ചാത്തലം കൊലപാതകത്തിനുള്ള കാരണമല്ലെന്നാണു കരുതുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.കോവിഡുമായി ബന്ധപ്പെട്ട് സുപ്രധാനമായ കണ്ടുപിടിത്തങ്ങള്‍ നടത്തി വരികയായിരുന്നു ബിങ് എന്നാണ് ഇദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ പറയുന്നത്.

SHARE