ദേശീയ സ്‌കൂള്‍ മീറ്റില്‍ കേരളത്തിന് കിരീടം

കൊച്ചി: പഞ്ചാബിലെ സംഗ്രൂരില്‍ നടന്ന ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന് ഓവറോള്‍ കിരീടം. സീനിയര്‍ വിഭാഗത്തിന്റെ മിന്നും പ്രകടനമാണ് കേരളത്തിന് കിരീടം നേടിക്കൊടുത്തത്. സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി 273 പോയിന്റാണ് കേരളം നേടിയത്.

247 പോയിന്റുമായി മഹാരാഷ്ട്ര രണ്ടാം സ്ഥാനവും 241 പോയിന്റോടെ ഹരിയാന മൂന്നാം സ്ഥാനവും നേടി. മീറ്റില്‍ ട്രിപ്പിള്‍ സ്വര്‍ണം നേടിയ കേരളത്തിന്റെ ആന്‍സി സോജനാണ് മികച്ച പെണ്‍ താരം. 100, 200, ലോങ്ജമ്പ് ഇനങ്ങളിലാണ് ആന്‍സിയുടെ സ്വര്‍ണനേട്ടം.

SHARE