പാഠപുസ്തകങ്ങളില്‍ നിന്ന് മുഗള്‍ ചരിത്രം നീക്കം ചെയ്ത് മഹാരാഷ്ട്ര സര്‍ക്കാര്‍

 

മഹാരാഷ്ട്ര വിദ്യഭ്യാസ ബോര്‍ഡ് പരിഷ്‌കരിച്ച എട്ട് ഒമ്പത് ക്ലാസുകളിലെ ചരിത്രപുസ്തകത്തില്‍ നിന്ന് മുഗള്‍ ചക്രവര്‍ത്തിമാരെ കുറിച്ചുള്ള പ്രധാനപ്പെട്ട വിവരണങ്ങള്‍ മൂന്ന് വരിയിലേക്ക് ചുരുക്കുകയും ശിവജി സ്ഥാപിച്ച മറാഠ സാമ്രാജത്യത്തെ കൂടുതല്‍ പ്രാധാന്യത്തോടെ അവതിരിപ്പിക്കുകയും ചെയ്തതായി മുംബൈ മിറര്‍ന്റെ റിപ്പോര്‍ട്ട്.

കുട്ടികളെ കഴിഞ്ഞ വര്‍ഷം വരെ പഠിപ്പിച്ചിരുന്നത് അക്ബര്‍ ഉദാരതയും സഹനശീലവുമുള്ള ഭരണാധികാരിയായിരുന്നു എന്നാണ്. എന്നാല്‍ ഈ വര്‍ഷം കുട്ടികളെ പഠിപ്പിക്കേണ്ടത് അക്ബര്‍ ഇന്ത്യയെ ഏകീകൃത ഭരണത്തിന് കീഴില്‍ കൊണ്ടുവരാന്‍ ശ്രമിച്ചു എന്നാണ്. നേരത്തെ ജനങ്ങളുടെ ഭരണാധികാരി എന്ന് വിശേഷിപ്പിച്ചിരുന്ന ശിവജിയെ പുതിയ പാഠപുസ്തകത്തില്‍ മാതൃകായോഗ്യനായ ഭരണാധികാരി എന്നാണ് പുകഴ്ത്തിയരിക്കുന്നത്.
ഏഴാം ക്ലാസിലെ പരിഷ്‌കരിച്ച ചരിത്രപുസ്തകത്തില്‍ നിന്നും രാജ്യത്തെ മുസ്ലിം ഭരണാധികാരികളെ കുറിച്ചുള്ള വിവരണങ്ങളും പൂര്‍ണ്ണമായി നീക്കം ചെയ്തിട്ടുണ്ട്.

SHARE