ടിപ്പുവും മുഹമ്മദ് നബിയും യേശുവും ഭരണഘടനയും പുറത്ത്; പാഠപുസ്തകത്തില്‍ കത്രിക വച്ച് കര്‍ണാടക


ബംഗലൂരു: പാഠപുസ്തകത്തില്‍ നിന്ന് ടിപ്പു സുല്‍ത്താന്‍, മുഹമ്മദ് നബി, ഭരണഘടന, യേശുക്രിസ്തു എന്നിവരെ സംബന്ധിക്കുന്ന ഭാഗങ്ങള്‍ വെട്ടിമാറ്റി കര്‍ണാടക. കൊവിഡ് പശ്ചാത്തലത്തില്‍ അധ്യയന ദിനങ്ങള്‍ കുറയുന്നതു കൊണ്ട് തന്നെ സിലബസ് ചുരുക്കുന്നതിന്റെ ഭാഗമായാണ് നടപടി. 6, 7, 10 ക്ലാസുകളിലെ പുസ്തകങ്ങളിലാണ് സംസ്ഥാന സര്‍ക്കാര്‍ വെട്ടലുകള്‍ നടത്തിയത്.

തിങ്കളാഴ്ചയാണ് ഒന്ന് മുതല്‍ പത്താം ക്ലാസ് വരെയുള്ള ക്ലാസുകളിലേക്കുള്ള പുതുക്കിയ സിലബസ് കര്‍ണാടക ടെക്‌സ് ബുക്ക് സൊസൈറ്റിയുടെ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്തത്. ഏഴാം ക്ലാസിലെയും പത്താം ക്ലാസിലെയും സാമൂഹ്യശാസ്ത്രത്തില്‍ നിന്നുള്ള ടിപ്പുവിന്റെ പാഠഭാഗങ്ങളാണ് ഒഴിവാക്കിയതില്‍ പ്രധാനപ്പെട്ടത്. മൈസൂരുവിന്റെയും ഹൈദരലിയുടെയും ടിപ്പു സുല്‍ത്താന്റെയും ചരിത്രം പറയുന്ന പാഠഭാങ്ങള്‍ നീക്കിയ സര്‍ക്കാര്‍ ഈ പാഠഭാഗങ്ങള്‍ക്ക് പ്രത്യേകം ക്ലാസ് ആവശ്യമില്ലെന്നും കുട്ടികള്‍ക്ക് വിഷയത്തില്‍ അസൈന്മെന്റുകള്‍ നല്‍കുന്നുണ്ടെന്നും വിശദീകരിക്കുന്നു.

ഇതോടൊപ്പം, ആറാം ക്ലാസിലെ പാഠപുസ്തത്തില്‍ നിന്ന് യേശു ക്രിസ്തുവിനെയും മുഹമ്മദ് നബിയെയും കുറിച്ചുള്ള ഭാഗങ്ങളും ഒഴിവാക്കി. ഇവരെക്കുറിച്ച് ഒന്‍പതാം ക്ലാസില്‍ വീണ്ടും പഠിക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഒഴിവാക്കിയത്. ഏഴാം ക്ലാസിലെ ഭരണഘടനയെപ്പറ്റിയുള്ള പാഠഭാഗവും ഒഴിവാക്കപ്പെട്ടവയില്‍ പെടുന്നു.

ഏഴാം ക്ലാസിലെ ഭരണഘടനയെക്കുറിച്ചുള്ള ഭാഗം, ആറാം ക്ലാസിലെ ഇവരെക്കുറിച്ച് എന്നാല്‍, പാഠ്യഭാഗങ്ങള്‍ വെട്ടിമാറ്റുന്നത് അശാസ്ത്രീയമാണെന്നും അധ്യയനവര്‍ഷം മേയിലേക്ക് നീട്ടുകയാണ് വേണ്ടതെന്ന അഭിപ്രായവും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.

SHARE